Breaking News
Loading...
Monday, December 29, 2014

Info Post
ഇന്തയന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ അനുഛേദം 12 മുതല്‍ 35 വരെയുള്ളതില്‍ 25  മുതല്‍ 28 വരെ മതസ്വാതന്ത്യത്തിനുള്ള അവകാശങ്ങളാണ്. ഇതില്‍ മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ ഒന്നായ മതമാറ്റം (ഘര്‍ വാപ്പസി)  നിയമം മൂലം നിയന്ത്രിക്കേണ്ടി വരുന്നു. കേരളത്തിലും ഇതിന്റെ അലകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍ നിര്‍ബന്ധിത മതമാറ്റത്തിന് പരാതികള്‍ ലഭിച്ചാല്‍ അന്വേഷിക്കാമെന്നു പറയുന്നു. മതങ്ങള്‍ ഉണ്ടായ കാലം മുതല്‍ മതം മാറ്റവും ഉണ്ടായിട്ടുള്ളതായി ചരിത്രം പറയുന്നു. അന്നും ഇന്നും മതമാറ്റം നിര്‍ബന്ധിതമായി നടക്കുന്നതാണ്. ആരാണ് നിര്‍ബന്ധിക്കുന്നത് എന്നാണ് രാഷ്ട്രീയക്കാര്‍ അന്വേഷിക്കുന്നത്. ഇത് സംഘപരിവാറോ , ലൗ ജിഹാദോ , മിഷിനറിമാരോ അല്ല എന്നതാണ് സത്യം. മതമാറ്റത്തിനു കാരണം ഓരോ വ്യക്തിയിലും അടിച്ചേല്‍പ്പിക്കുന്ന ചൂഷണമാണ്. സാമൂഹികമായ അസമത്വം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, വിദ്യാഭ്യാസപരമായ അവകാശലംഘനം, ‌ലിംഗപരമായ വേര്‍തിരിവ് ഇങ്ങനെയുള്ള സാധാരണക്കാരന്റെ അഭിമാനത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ഉണ്ടാകുന്ന ആഴത്തിലുള്ള മുറിവാണ് ഓരോ മതമാറ്റത്തിന്റെയു ശരിയായ കാരണം. ഇവിടെ മതമാറ്റത്തിന് നിര്‍ബന്ധിക്കുന്ന ഘടകങ്ങള്‍ ഇതൊക്കെയാകുമ്പോള്‍ ആര്‍ക്കെതിരെയാകും നടപടികള്‍ സ്വീകരിക്കുക.
Share:

0 comments:

Post a Comment